കാഞ്ഞങ്ങാട്: സി.പി.എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി കാഞ്ഞങ്ങാട് നഗരത്തിൽ പെൺകരുത്തിന്റെ വിളംബരമായി വനിതാ ഫ്ലാഗ് മാർച്ച് നടത്തി. ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെയായിരുന്നു മാർച്ച്. യൂണിഫോമിൽ ചെങ്കൊടിയേന്തി നൂറുകണക്കിന് വനിതകൾ അണിനിരന്നു. പുതിയകോട്ട മാന്തോപ്പ് മൈതാനിയിൽ നിന്നാരംഭിച്ച മാർച്ച് നോർത്ത് കോട്ടച്ചേരിയിൽ സമാപിച്ചു.
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം. സുമതി ഫ്ലാഗ് ഓഫ് ചെയ്തു. ദേവീ രവീന്ദ്രൻ, വി.വി പ്രസന്നകുമാരി, കെ.വി സുജാത, സുനു ഗംഗാധരൻ, പി.എ ശകുന്തള, കെ. രുഗ്മിണി, ടി. ശോഭ, ഫൗസിയ ഷെരീഫ്, അഡ്വ. ബിന്ദു, വി.വി തുളസി, ടി.വി പത്മിനി, കെ. രോഹിണി എന്നിവർ നേതൃത്വം നൽകി. സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി.വി രമേശൻ, ഏരിയാ സെക്രട്ടറി കെ. രാജ്മോഹനൻ എന്നിവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |