SignIn
Kerala Kaumudi Online
Friday, 23 October 2026 11.27 PM IST

സർഗ്ഗധാര രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

camp-
സര്‍ഗ്ഗധാര മുക്കുന്നോത്ത് സില്‍വര്‍ ജൂബിലി ആഘോഷ ഭാഗമായി നടത്തിയ രക്തദാന ക്യാമ്പ്

ഉദുമ: മുക്കുന്നോത്ത് സർഗ്ഗധാര കലാവേദി സിൽവർ ജൂബിലി ആഘോഷ പരിപാടിയുടെ ഭാഗമായി കാസർകോട് ഗവൺമെന്റ് ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 25 വോളണ്ടിയർമാരാണ് രക്തദാനം നടത്തിയത്. രക്തം ഹൃദയത്തിൽ നിന്നുള്ള വരദാനം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച്, വളർന്നുവരുന്ന യുവതലമുറയ്ക്ക് മാതൃകയായാണ് ഈ സദുദ്യമം നടത്തിയത്. കാസർകോട് ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. സൗമ്യ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി വർക്കിംഗ് ചെയർമാൻ രാധാകൃഷ്ണൻ മുക്കുന്നോത്ത് അദ്ധ്യക്ഷത വഹിച്ചു. സംഘാടകസമിതി കൺവീനർ വി.എം അനീഷ് സ്വാഗതവും ക്ലബ്ബ് സെക്രട്ടറി ഉണ്ണികൃഷ്ണൻ മുക്കുന്നോത്ത് നന്ദിയും പറഞ്ഞു. ബാലേഷ് മുക്കുന്നോത്ത്, എൻ. ആകാശ്, എ.ടി സുധീഷ്, കിഷൺ കുമാർ, രാകേഷ് നാരായണൻ, സുഷ്മിത രാകേഷ്, ബാബു കൊടക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, CAMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL