തൃക്കരിപ്പൂർ: എം. രാജഗോപാലൻ എം.എൽ.എയുടെ പ്രത്യേക വികസന നിധി ഉപയോഗിച്ച് കൊയോങ്കര നോർത്ത് തൃക്കരിപ്പൂർ എ.എൽ.പി സ്കൂളിന് അനുവദിച്ച കംപ്യൂട്ടറുകൾ എം.എൽ.എ സ്വിച്ച് ഓൺ ചെയ്തു. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവ അദ്ധ്യക്ഷനായി. ഉജ്ജ്വല ബാല്യം പുരസ്കാരം നേടിയ കൊയോങ്കരയിലെ നൈദിക് സുധീഷിനെ ഉപഹാരം നൽകി അനുമോദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.എം ആനന്ദവല്ലി, മെമ്പർ സീത ഗണേഷ്, സ്കൂൾ മുൻ പ്രധാനാദ്ധ്യാപികമാരായ ടി.വി പ്രേമലത, വി.വി ഗീത, മദർ പി.ടി.എ പ്രസിഡന്റ് ഗീതു രതീഷ്, മാനേജ്മെന്റ് പ്രതിനിധി രാഘവൻ കുളങ്ങര, മുൻ പി.ടി.എ പ്രസിഡന്റുമാരായ എം. രാമചന്ദ്രൻ, കെ. പദ്മനാഭൻ, പി.ടി.എ വൈസ് പ്രസിഡന്റ് എം.പി രാജേഷ് സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് പി.വി അനുമോദ് സ്വാഗതവും പ്രധാനാദ്ധ്യാപിക ടി. ഉഷ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |