SignIn
Kerala Kaumudi Online
Friday, 23 October 2026 11.27 PM IST

ബഡ്ഡിംഗ് റൈറ്റേഴ്സ് ഏകദിന ശില്പശാല

school-
ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ബഡിങ് റൈറ്റേഴ്സ് എഴുത്തുകൂട്ടം വായന കൂട്ടം ശില്ല ശാലയിൽ രൂപം കൊണ്ട രചനകളുമായി വിദ്യാർഥികൾ

ചട്ടഞ്ചാൽ: പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച ബഡ്ഡിംഗ് റൈറ്റേഴ്സ് പദ്ധതിയുടെ ഭാഗമായി ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ മലയാളം വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ബഡ്ഡിംഗ് റൈറ്റേഴ്സ് എഴുത്തുകൂട്ടം, വായനക്കൂട്ടം ഏകദിന ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയിൽ പങ്കെടുത്ത കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി നൂറോളം പേജുള്ള ഉറവ് എന്ന മാഗസിൻ രൂപകല്പന ചെയ്തു. പ്രധാന അദ്ധ്യാപകൻ പി.വി മനോജ്കുമാർ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവർത്തകനും അദ്ധ്യാപകനുമായ രതീഷ് പിലിക്കോട്, അദ്ധ്യാപകൻ പി. മുരളീധരൻ എന്നിവർ കുട്ടികളുമായി സംവദിച്ചു. മലയാളം അദ്ധ്യാപകരായ എം. കവിത, എം. പ്രസീന, കെ. ശില്പ, കെ. ശാരീമ, ആർ.എസ്. ഗീതുരാജൻ, സി. ഗീതാഞ്ജലി എന്നിവർ സംസാരിച്ചു. മലയാളം അദ്ധ്യാപിക എം. ശുഭ സ്വാഗതവും വിദ്യാർത്ഥിനി കെ. ശ്രീഷ്ന നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL