കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് കബഡി ടെക്നിക്കൽ കമ്മിറ്റി, കാസർകോട് കബഡി ടെക്നിക്കൽ കമ്മിറ്റി, ഷാർക്ക് ഫ്രണ്ട്‌സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന സ്റ്റേറ്റ് സീനിയർ മെൻസ് കബഡി ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ കാസർകോട് ജേതാക്കളായി. എറണാകുളം ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. സമാപന സമ്മേളനം കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങോത്ത് ഉദ്ഘാടനം ചെയ്തു. ഇ. രവീന്ദ്രൻ അദ്ധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ ജോയി ജോസഫ്, ജനറൽ കൺവീനർ പവിത്രൻ ഞാണിക്കടവ്, സ്റ്റേറ്റ് കബഡി ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ജഗദീഷ് കുമ്പള, സ്പോർട്സ് കൗൺസിൽ അംഗം ശോഭ ബാലൻ, സ്റ്റേറ്റ് കബഡി ടെക്നിക്കൽ കമ്മിറ്റി അംഗം അനിൽ ബങ്കളം, ജയരാജ് പടന്നക്കാട്, സത്യൻ പടന്നാക്കാട്, വിജേഷ്, ചന്ദ്രൻ ഞാണിക്കടവ്, ബാബു മങ്കത്ത്, വി.ജി സജി സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |