കരപ്പാത്ത്: മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി പിലിക്കോട് പഞ്ചായത്തിലെ കരപ്പാത്ത് ടൗൺ ജനങ്ങളുടെ സഹകരണത്തോടെ മാലിന്യ മുക്തമാക്കി സൗന്ദര്യവത്കരിക്കുന്നതിന് തുടക്കം കുറിച്ചു. എം രാജഗോലാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതിയംഗങ്ങളായ വി. പ്രദീപ്, പി.വി ചന്ദ്രൻ, രവീന്ദ്രൻ മാണിയാട്ട്, കെ. ഭജിത്, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ പി.വി ദേവരാജൻ, കില റിസോഴ്സ് പേഴ്സൺ എം.കെ ഹരിദാസ്, എം. മനോഹരൻ എന്നിവർ സംസാരിച്ചു. അജൈവ മാലിന്യ ശേഖരണ ബിന്നുകൾ, പൂച്ചട്ടികൾ എന്നിവ സ്പോർസറിംഗിലൂടെ സ്ഥാപിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, ഓട്ടോ തൊഴിലാളികൾ, സന്നദ്ധപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മസേന എന്നിവർ പങ്കെടുത്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി. സുലോചന സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |