SignIn
Kerala Kaumudi Online
Friday, 23 October 2026 7.36 AM IST

ക്യാഷ് അവാർഡ് വിതരണം ചെയ്തു

cash
കേരള സ്‌റ്റേറ്റ് കോ.ഓപ്പറേറ്റീവ് എംപ്ലോയിസ് വെൽവെയർ സൊസൈറ്റി അംഗങ്ങളുടെ മക്കൾക്കുള്ള ഉപഹാര വിതരണം ജില്ല ജോയിന്റ് രജിസ്ട്രാർ കെ ലസിത ഉദ്ഘാടനം ചെയ്യുന്നു

നീലേശ്വരം: കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫയർ ബോർഡിൽ അംഗങ്ങളായ കാസർകോട് ജില്ലയിലെ സഹകരണ ജീവനക്കാരുടെ മക്കളിൽ 2023-24 വർഷത്തിൽ വിവിധമേഖലകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു. സഹകരണ സംഘം ജില്ലാ ജോയിന്റ് രജിസ്ട്രാർ ജനറൽ കെ. ലസിത ഉദ്ഘാടനം ചെയ്തു. വെൽഫയർ ബോർഡ് എക്സിക്യൂട്ടിവ് അംഗം സി. പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ഹൊസ്ദുർഗ്ഗ് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ പി. ലോഹിതാക്ഷൻ, നീലേശ്വരം സർവ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് അഡ്വക്കേറ്റ് കെ.വി രാജേന്ദ്രൻ, നീലേശ്വരം സഹകരണ അർബൻ ബാങ്ക് ചെയർമാൻ കെ.പി നാരായണൻ, നീലേശ്വരം അഗ്രികൾച്ചറിസ്റ്റ് വെൽഫയർ സഹകരണസംഘം പ്രസിഡന്റ് കെ.പി രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഷഹീർ സ്വാഗതവും പി.കെ അനിത നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, CASH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL