
കാസർകോട്: ബേഡകം, കൊളത്തൂരിൽ വനം വകുപ്പിന്റെ കൂട്ടിൽ പുലി കുടുങ്ങി. ഞായറാഴ്‌ച രാത്രിയാണ് നിടുവോട്ടു സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയത്. വിവരമറിഞ്ഞ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആവശ്യമായ നടപടി സ്വീകരിച്ചു. രണ്ടാഴ്‌ച മുമ്പ് പുലിമട പോലൊരു ഗുഹയ്ക്കകത്തു പുലിയെ കണ്ടെത്തിയതോടെ വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പിടികൂടാനുള്ള ഒരുക്കം നടത്തിയിരുന്നു. പുലർച്ചെ പുലി രക്ഷപ്പെടുകയായിരുന്നു. ബേഡഡുക്ക പഞ്ചായത്തിൽ കൊളത്തൂർ വില്ലേജിൽ നെടുവോട്ട്, പെനയാൽ ഭാഗത്ത് പുലിയുടെ കാൽപാടുകൾ കണ്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ബന്തടുക്ക സെക്ഷൻ സ്റ്റാഫ് സ്ഥലം പരിശോധിക്കുകയും പുലിയുടെ കാൽപ്പാട് ആണെന് സ്ഥിരീകരിക്കുകയും പ്രദേശത്തെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിരുന്നു. ബന്തടുക്ക സെക്ഷനിലെ ചട്ടഞ്ചാൽ തൈര ഭാഗത്തും വീട്ടമ്മ പുലിയെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് പുലി കുടുങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |