SignIn
Kerala Kaumudi Online
Friday, 23 October 2026 1.42 PM IST

നിർമ്മാണം പൂർത്തിയായ പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങൾ മാർച്ച് ഒന്നിന് തുറക്കും

logo-
കേരള കൗമുദി പ്രസിദ്ധീകരിച്ച വാർത്ത

കാസർകോട്: ജില്ലയിലെ പൊലീസ് സേനയുടെ പ്രയാസം കുറയ്ക്കുന്നതിനും കെട്ടിടസൗകര്യങ്ങളുടെ കുറവ് പരിഹരിക്കുന്നതിനും നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടങ്ങൾ മാർച്ച് ഒന്നിന് തുറന്ന് നൽകും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ കെട്ടിടങ്ങളുടെ ഉദ്‌ഘാടനം നിർവ്വഹിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

കോടികണക്കിന് രൂപ ചിലവഴിച്ച് പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ മാസങ്ങൾക്ക് മുമ്പ് നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടങ്ങളും സിന്തറ്റിക് ടർഫും തുറന്നു കൊടുക്കാൻ വൈകുന്നതിനാൽ പൊലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്ന വൈഷമ്യങ്ങൾ 'കേരള കൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു. നിർമ്മാണം പൂർത്തിയായി ആറു മാസം വരെ പിന്നിടുന്ന കെട്ടിടങ്ങൾ തുറന്നു നൽകുന്നത് സംബന്ധിച്ച വിഷയം ജില്ലാ പൊലീസ് മേധാവി ഡി. ശില്പ ഉന്നത പൊലീസ് അധികാരികളുടെ ശ്രദ്ധയിലും പെടുത്തിയിരുന്നു.

കേരളത്തിലെ മറ്റു പൊലീസ് സ്ഥാപനങ്ങൾക്കൊപ്പം തന്നെ കാസർകോട് ജില്ലയിലെ സ്ഥാപനങ്ങളും തുറന്നുനൽകാമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചിരിക്കുന്നത്. ചട്ടഞ്ചാലിൽ നിർമ്മാണം പൂർത്തിയായ ബേക്കൽ ഡിവൈ.എസ്.പി ഓഫീസ്, മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ കെട്ടിടം, പെരിയാട്ടടുക്കം ദേശീയപാതയ്ക്ക് സമീപം പണി പൂർത്തിയായ പൊലീസ് കൺട്രോൾ റൂം കെട്ടിടം, കാസർകോട് സൈബർ പൊലീസ് സ്റ്റേഷൻ കെട്ടിടം, കാസർകോട് പൊലീസ് ക്യാമ്പിൽ നിർമ്മാണം പൂർത്തിയാക്കിയ വനിതാ പൊലീസ് സ്റ്റേഷൻ കെട്ടിടം, ക്യാമ്പിനുള്ളിൽ തന്നെ ഒരു കോടിയിൽ അധികം രൂപ ചിലവ് ചെയ്ത് നിർമ്മിച്ച സിന്തറ്റിക് ടർഫ് എന്നിവയാണ് ഒന്നിന് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യുക.

പൊലീസുകാരുടെ അംഗബലത്തിലെ കുറവിനൊപ്പം കെട്ടിടങ്ങളുടെ അസൗകര്യവും ജില്ലയിൽ പൊലീസ് സേനയിൽ വലിയ ദുരിതമാണ് ഉണ്ടാക്കുന്നത്. ഇത്രയും കെട്ടിടങ്ങൾ തുറന്ന് നൽകുന്നതോടെ ഏറെക്കുറെ പ്രയാസങ്ങൾ കുറഞ്ഞുകിട്ടും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, IMPACT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL