SignIn
Kerala Kaumudi Online
Friday, 23 October 2026 7.37 AM IST

കേസുകൾ നീണ്ടുപോകുന്നത് കോടതികളിൽ വിശ്വാസം നഷ്ടപ്പെടുത്തുന്നു: മുഖ്യമന്ത്രി

court
ഹൊസ്ദുർഗ് കോടതി പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കോടതികളിൽ കേസുകളുടെ തീർപ്പ് നീണ്ടു പോകുന്നത് കോടതികളിലുള്ള സാധാരണക്കാരുടെ വിശ്വാസം നഷ്ടപ്പെടാൻ ഇടയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹൊസ്ദുർഗ് കോടതി പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്താകെയുള്ള കോടതികളിൽ 5 കോടി കേസുകൾ തീർപ്പാകാനുണ്ട്. ജുഡിഷ്യറിയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. സംസ്ഥാനത്ത് അടുത്ത കാലത്തായി 105 കോടതികൾ കൂടി പ്രവർത്തനമാരംഭിച്ചു. ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കേസുകളിൽ തീർപ്പുണ്ടാക്കണം. കക്ഷിയും അഭിഭാഷകനും കോടതിയിൽ ഹാജരാകാതെ തന്നെ കേസുകളിൽ തീർപ്പുണ്ടാകുന്ന സ്ഥിതിയുണ്ടാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംഘാടക സമിതി ചെയർമാൻ ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ.സി ശശീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. പ്ലാറ്റിനം ജൂബിലി സോവനീർ രാജ് മോഹൻ ഉണ്ണിത്താൻ എം.പി, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. പി.കെ സതീശനു നൽകി പ്രകാശനം ചെയ്തു. മുതിർന്ന അഭിഭാഷകരായ സി.കെ ശ്രീധരൻ, പി. അപ്പുക്കുട്ടൻ, മാത്യൂസ് തെരുവപ്പുഴ, മുഹമ്മദ്, ജയചന്ദ്രൻ, എം.സി ജോസ് എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു. എം. രാജഗോപാലൻ എം.എൽ.എ, സി.എച്ച് കുഞ്ഞമ്പു എം.എൽ.എ, ജഡ്ജ് പി.എം സുരേഷ്, സി.ജെ.എം രാജീവൻ വച്ചാൽ, നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത, കാസർകോട് ബാർ അസോസിയേഷൻ പ്രസിഡന്റ് കെ. മണികണ്ഠൻ നമ്പ്യാർ, കെ.പി പ്രമോദ് കുമാർ, വി.വി ബാലൻ എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി വർക്കിംഗ് ചെയർമാൻ അഡ്വ. എം.സി ജോസ് സ്വാഗതവും അഡ്വ. പി. അപ്പുക്കുട്ടൻ നന്ദിയും പറഞ്ഞു.

ഉച്ചയ്ക്കു ശേഷം പുതിയ ക്രിമിനൽ നിയമങ്ങൾ എന്ന വിഷയത്തിൽ നടന്ന സെമിനാർ എൻ.കെ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഡ്വ. എം. ഷർഫുദ്ദിൻ അദ്ധ്യക്ഷനായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL