കാഞ്ഞങ്ങാട്: ഹിറാമസ്ജിദ് കുടുംബ സംഗമം ആയാത്തെ ദർസേ ഖുർആൻ പഠന കേന്ദ്രം സീനിയർ ഫാക്കൽറ്റി മെമ്പറും മുൻ എറണാകുളം മദീന മസ്ജിദ് ഖത്തീബുമായ ബഷീർ മുഹിയുദ്ദീൻ ഉദ്ഘാടനം ചെയ്തു. കുടുംബസംഗമത്തോടനുബന്ധിച്ച് റമളാൻ പ്രസംഗ പരമ്പരയും തുടങ്ങി. ഹിറാ മസ്ജിദ് പരിപാലന കമ്മിറ്റി പ്രസിഡന്റ് ബെസ്റ്റോ കുഞ്ഞാമത് ഹാജി അദ്ധ്യക്ഷത വഹിച്ചു. ജമാഅത്ത് ഇസ്ലാമി ഏരിയ പ്രസിഡന്റ് ബി.എം മുഹമ്മദ് കുഞ്ഞി, കാഞ്ഞങ്ങാട് ഹിറാ ബൈത്തുസ്സഖാത്തു കമ്മിറ്റി ചെയർമാൻ ഡോ. ഹാഫിസ്, ഹിറാ മസ്ജിദ് പരിപാലന കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുള്ള പാലായി, സെക്രട്ടറി അബ്ദുള്ള, മുൻ ജനറൽ സെക്രട്ടറി റഷീദ് അതിഞ്ഞാൽ, വർക്കിംഗ് കമ്മിറ്റി അംഗം തഫ്സീൽ സിറ്റി ബഷീർ, ജമാഅത്തെ ഇസ്ലാമി കാഞ്ഞങ്ങാട് യൂണിറ്റ് സെക്രട്ടറി റസാഖ് ചിറപ്പുറം സംബന്ധിച്ചു. മുഹമ്മദ് കുഞ്ഞി തായലക്കണ്ടി സ്വാഗതവും മൊയ്തു ഇരിയ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |