കാഞ്ഞങ്ങാട്: പ്രവർത്തന മേഖലയിലെ മികവിന് കാഞ്ഞങ്ങാട് റോട്ടറി ക്ലബ്ബ് നൽകുന്ന വൊക്കേഷണൽ എക്സലൻസ് പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ജില്ലാ ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ദ്ധ ഡോ. രാജിരാജൻ, ന്യൂറോളജിസ്റ്റ് ഡോ. എസ്. മീനാകുമാരി, ഫിസിഷൻ ഡോ. രൂപ എന്നിവർക്കാണ് പുരസ്‌കാരങ്ങൾ. ഇവരിൽ ഡോ. രാജിയും, ഡോ. രൂപയും റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. സന്തോഷ് ശ്രീധറിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ജില്ലാശുപത്രിയിൽ നടന്ന ചടങ്ങിൽ കാഞ്ഞങ്ങാട് റോട്ടറി പ്രസിഡന്റ് അഡ്വ. എ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ആശുപത്രി സൂപ്രണ്ട് ഡോ. എം.പി. ജീജ മുഖ്യാതിഥിയായി. റോട്ടറി അസിസ്റ്റന്റ് ഗവർണർ വി.വി. ഹരീഷ്, ഡോ. എസ്. മീനാകുമാരി, ഡോ. രാജിരാജൻ, മുൻ അസിസ്റ്റന്റ് ഗവർണർ എം.കെ. വിനോദ്കുമാർ, ലേ സെക്രട്ടറി കെ. രാജൻ, സ്റ്റാഫ് സെക്രട്ടറി പി. മുരളീധരൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |