SignIn
Kerala Kaumudi Online
Friday, 23 October 2026 2.52 AM IST

ക്ഷേത്ര ഭാരവാഹികളുടെ സംയുക്തയോഗം

kshetra-yogam
പി അനന്ത രാമന്‍ പദ്ധതി വിശദീകരിക്കുന്നു

കാഞ്ഞങ്ങാട്: കുമ്പള മധുർ ക്ഷേത്രത്തിൽ 27 മുതൽ ഏപ്രിൽ 7 വരെ നടക്കുന്ന അഷ്ടബന്ധ ബ്രഹ്മ കലശോത്സവത്തിന്റെയും മൂഡപ്പസേവയുടെയും ഭാഗമായി കാഞ്ഞങ്ങാട്, നീലേശ്വരം മേഖലയിലെ ക്ഷേത്രം ഭാരവാഹികളുടെ യോഗം സിദ്ധി ഗണേശ മന്ദിരത്തിൽ ചേർന്നു. കെ. വേണുഗോപാലൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. പി. അനന്തരാമൻ പദ്ധതി വിശദീകരണം നടത്തി. ഫണ്ട് ശേഖരണം, ബുക്ക് ലെറ്റർ പ്രകാശനം എന്നിവ നടന്നു. വിവിധ ആചാര അനുഷ്ഠാനങ്ങൾ, കലാസാംസ്‌കാരിക പരിപാടികൾ, അദ്ധ്യാത്മിക പ്രഭാഷണം, അന്നപ്രസാദ വിതരണം തുടങ്ങിയവ ഉത്സവത്തിന്റെ ഭാഗമായി നടക്കും. കെ.വി വിനോദ്, രാമചന്ദ്രൻ പുഞ്ചാവി, എച്ച്.ആർ ശ്രീധരൻ, എച്ച്. കേശവ, കുഞ്ഞിക്കണ്ണൻ കോട്ടപ്പാറ, കൃഷ്ണപ്രസാദ്, പി. ലോഹിതാക്ഷൻ, സി. ദിവാകരൻ, പി. മുകുന്ദ പ്രഭു, ടി.പി ഗംഗാധരൻ, വി. മാധവൻ നായർ, പി. പരമേശ്വരൻ, കെ. ഗോപി, കെ. അമ്പാടി സംസാരിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL