കാസർകോട്: സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ, കലാ, കായിക രംഗത്ത് നിറഞ്ഞു നിൽക്കുന്ന ബ്ലൈസ് തളങ്കരയുടെ മുപ്പതാം വാർഷികം ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു. മുപ്പതാം വാർഷികാഘോഷ പരിപാടിയുടെ ലോഗോ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ പ്രകാശനം ചെയ്തു. ബ്ലൈസ് തളങ്കര പ്രസിഡന്റ് നൗഫൽ തായൽ, ജനറൽ സെക്രട്ടറി സിദ്ദീഖ് ചക്കര, ട്രഷറർ ടി.ഐ ഹാരിസ്, മറ്റു ഭാരവാഹികളായ സുബൈർ യു.എ, ഹാഫിസ് ടി.ഐ, ഹസ്സൻ പതിക്കുന്നിൽ, അബ്ദുൽ ഖാദർ ഉമ്പു തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ക്വിസ് മത്സരം, വിദ്യാഭ്യാസ സെമിനാർ, കായിക കലാ മത്സരങ്ങൾ, ഫുഡ് ഫെസ്റ്റിവൽ, ലഹരിക്കെതിരെ ബോധവത്കരണം, ആരോഗ്യ സെമിനാർ തുടങ്ങിയ വിവിധങ്ങളായ 30 ഇന പരിപാടികൾ മുപ്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |