കാഞ്ഞങ്ങാട്: കൂട്ടക്കനി ഗവൺമെന്റ് യു.പി സ്കൂളിൽ പഠനോത്സവ സമാപന ദിനത്തിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് 52 കുട്ടികൾ. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ, സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഉദുമ മുൻ എം.എൽ.എയുമായ കെ. കുഞ്ഞിരാമൻ, പള്ളിക്കര ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. സൂരജ് എന്നിവർ മുഖ്യാതിഥികളായി. സമഗ്ര കേരളം ജില്ലാ പ്രോജക്ട് കോ-ഓഡിനേറ്റർ വി.എസ് ബിജുരാജ് പുതുതായി പ്രവേശനം നേടിയ കുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും പ്രവേശനപത്രം കൈപ്പറ്റി. പ്രധാനാദ്ധ്യാപകൻ അനൂപ് കല്ലത്ത്, എസ്.എം.സി പ്രസിഡന്റ് പി. പ്രഭാകരൻ, പി.ടി.എ പ്രസിഡന്റ് എ. സുധാകരൻ, മദർ പി.ടി.എ പ്രസിഡന്റ് ധന്യ രതീഷ്, രാജേഷ് കൂട്ടക്കനി, പി. വേണുഗോപാലൻ, ചിഞ്ചു, ദിവ്യ, വിഷ്ണു മോഹൻ, ധനുഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |