കാഞ്ഞങ്ങാട്: കെ.എസ്.ആർ.ടി.സി കാഞ്ഞങ്ങാട് ഡിപ്പോയുടെ 12ാം വാർഷികം ചെമ്മട്ടംവയൽ ഡിപ്പോയിൽ ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ കെ.വി സുജാത അദ്ധ്യക്ഷയായി. കെ.എസ്.ആർ.ടി.സി നോർത്ത് സോൺ ഓഫീസർ വി. മനോജ് കുമാർ മുഖ്യാതിഥിയായി. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ കെ. ലത, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.ടി.പി മുരളീധരൻ, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ കെ. പ്രിയേഷ് കുമാർ, അസി. ഡിപ്പോ എൻജിനീയർ വി.എച്ച് ദാമോദരൻ, കൺട്രോളിംഗ് ഇൻസ്പെക്ടർ കെ.എ. കൃഷ്ണൻ, സൂപ്പർവൈസർ പി. തമ്പാൻ, വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികളായ എം. സന്തോഷ്, പി. ശ്രീനിവാസൻ, എം. ജയകുമാർ, സി.വി ബാബുരാജ് എന്നിവർ സംസാരിച്ചു. അസി. ട്രാൻസ്‌പോർട്ട് ഓഫീസർ ആൽവിൻ ടി. സേവ്യർ സ്വാഗതവും സൂപ്രണ്ട് കെ. സരിത നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |