തൃക്കരിപ്പൂർ: മയ്യിച്ച എ.കെ.ജി സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച ഇ.എം.എസ്, എ.കെ.ജി. അനുസ്മരണ പരിപാടി സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി.വി രമേശൻ ഉദ്ഘാടനം ചെയ്ത് അനുസ്മരണ പ്രഭാഷണം നടത്തി. ക്ലബ്ബ് പ്രസിഡന്റ് കെ. രാജേഷ് അദ്ധ്യക്ഷനായി. വാർഡ് മെമ്പർ എം. മഞ്ജുഷ, ചെറുവത്തൂർ ലോക്കൽ കമ്മിറ്റി അംഗം കെ.എം ഗിരീഷ്, മയ്യിച്ച പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറിമാരായ കെ. രാജീവൻ, എം. അച്യുതൻ, എ.കെ.ജി. വായനശാല സെക്രട്ടറി വിപിൻ കൃഷ്ണൻ, വനിതാ വേദി സെക്രട്ടറി ഷീജ ചന്ദ്രൻ എന്നിവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി കെ. ബാലകൃഷ്ണൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി എം.പി രഞ്ജിത് നന്ദിയും പറഞ്ഞു. വനിതാ വേദിയുടെ തിരുവാതിര, ക്ലബ്ബ് അംഗങ്ങളുടെ ലഹരി വിരുദ്ധ സന്ദേശ ആലാമിക്കളി തുടങ്ങിയവ അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |