SignIn
Kerala Kaumudi Online
Friday, 23 October 2026 4.36 PM IST

തായന്നൂർ സ്കൂളിൽ വാർഷികാഘോഷം

sreeja-
തായന്നൂർ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ പ്രീപ്രൈമറി വാർഷികം, വിജയോത്സവും, സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും കോടോം- ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീജ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: തായന്നൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്രീപ്രൈമറി വാർഷികവും വിജയോത്സവവും സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. കോടോം- ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷിനോജ് ചാക്കോ അദ്ധ്യക്ഷനായി, കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. ഖാദർ മാങ്ങാട് മുഖ്യാതിഥിയായി. ഹെഡ്മാസ്റ്റർ വി.കെ സൈനുദ്ദീൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ പ്രതിഭകളെ അനുമോദിച്ചു. പതിനാലാം വാർഡ് മെമ്പർ ഇ. ബാലകൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് ഇ. രാജൻ, എസ്.എം.സി ചെയർമാൻ സി. ഷൺമുഖൻ, സ്കൂൾ വികസന സമിതി വൈസ് ചെയർമാൻ കരുണാകരൻ നായർ, എം.പി.ടി.എ പ്രസിഡന്റ് പ്രീതി, ബി. രാജൻ, വാർഷികാഘോഷ ജനറൽ കൺവീനർ പത്മാക്ഷി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, GHSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL