കാഞ്ഞങ്ങാട് : ഭിന്നശേഷിക്കാർക്കാവശ്യമായ വിവിധ ഉപകരണങ്ങളുടെ സൗജന്യ വിതരണം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. സന്തോഷ് ശ്രീധർ ഉദ്ഘാടനം ചെയ്തു. മടക്കാവുന്ന ചക്രക്കസേര, ശ്രവണസഹായി, ഊന്നുവാടി, ക്രച്ചസ്, സെറിബ്രൽ പാൽസി ബാധിതർക്കുള്ള ചക്രക്കസേര തുടങ്ങി ഏഴുലക്ഷം രൂപ വില വരുന്ന ഉപകരണങ്ങളാണ് വിതരണം ചെയ്തത്. ഇതിനായി ജില്ലാതലത്തിൽ സംഘടിപ്പിച്ച പ്രത്യേക മെഡിക്കൽ ക്യാമ്പിൽ ഡോക്ടർമാരുടെ വിദഗ്ദ്ധസമിതി രോഗികളെ പരിശോധിച്ചാണ് അർഹരായവരെ കണ്ടെത്തിയത്. കാഞ്ഞങ്ങാട് റോട്ടറി പ്രസിഡന്റ് അഡ്വ. എ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ഡോ. എം.ആർ നമ്പ്യാർ മുഖ്യാതിഥിയായി. വി.വി ഹരീഷ്, റോട്ടറി കൃത്രിമ അവയവ നിർമാണകേന്ദ്രം കോർഡിനേറ്റർ ടി.എൽ. ജോസ്, സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ ബീന സുകു, റോട്ടറിക്ലബ് മുൻ പ്രസിഡന്റുമാരായ എച്ച്. ഗജാനൻ കാമത്ത്, എൻ. സുരേഷ്, എം. വിനോദ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |