കാഞ്ഞങ്ങാട്: ഓട്ടോറിക്ഷ മസ്ദൂർ സംഘ് (ബി.എം.എസ്) മുനിസിപ്പൽ സമ്മേളനം പാലക്കി കൃഷ്ണ നഗറിൽ ബി.എം.എസ് സംസ്ഥാനസമിതി അംഗം വി.ബി സത്യനാഥ് ഉദ്ഘാടനം ചെയ്തു. രാകേഷ് അദ്ധ്യക്ഷനായി. ബി.എം.എസ് ഹോസ്ദുർഗ് മേഖല പ്രസിഡന്റ് ഭാസ്കരൻ ചെമ്പിലോട്ട്, ബി.എം.എസ് മുനിസിപ്പൽ സെക്രട്ടറി സുനിൽ ശിവജിനഗർ, ജില്ലാ കമ്മിറ്റി അംഗം കുഞ്ഞിരാമൻ കാട്ടുകുളങ്ങര തുടങ്ങിയവർ സംസാരിച്ചു. വാർഷിക റിപ്പോർട്ട് സെക്രട്ടറി പ്രഭാശങ്കറും വരവ് ചിലവ് കണക്ക് വി. ദാമോദരയും അവതരിപ്പിച്ചു. ഭാരവാഹികളായി. ബാലകൃഷ്ണൻ സൂര്യോദയം (പ്രസിഡന്റ്), രാകേഷ് മുത്തപ്പൻ തറ (സെക്രട്ടറി), പ്രഭാശങ്കർ (ട്രഷറർ) തുടങ്ങിയവരെ തിരഞ്ഞെടുത്തു. ബി.എം.എസ് ജില്ലാ സെക്രട്ടറി വി. ബാബു സമാരോപ് പ്രഭാഷണം നടത്തി. പ്രഭാശങ്കർ സ്വാഗതവും സിമോജ് മൂന്നാംമൈൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |