SignIn
Kerala Kaumudi Online
Friday, 23 October 2026 4.36 PM IST

കാഞ്ഞങ്ങാട് നഗരസഭ മാലിന്യ മുക്തം

malai
കാഞ്ഞങ്ങാട് നഗരസഭയെ സമ്പൂർണ്ണ മാലിന്യമുക്ത നഗരസഭയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ പ്രഖ്യാപിക്കുന്നു

കാഞ്ഞങ്ങാട്: സമ്പൂർണ്ണ മാലിന്യമുക്ത നഗരസഭയായി കാഞ്ഞങ്ങാട് നഗരസഭയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ പ്രഖ്യാപിച്ചു. ചെയർപേഴ്സൺ കെ.വി സുജാത അദ്ധ്യക്ഷത വഹിച്ചു. കാർബൺ നെഗറ്റീവ് പദവി നേടിയ എ.സി കണ്ണൻ നായർ സ്മാരക ഗവൺമെന്റ് യു.പി സ്കൂൾ, നെഹ്റു കോളേജ് എന്നിവർക്ക് ആദരവ് നൽകി. ഹരിത കാര്യാലയം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മലിനീകരണ നിയന്ത്രണബോർഡിന് ഉപഹാരം നൽകി. സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ കെ. ലത, കെ. അനിശൻ, കെ. പ്രഭാവതി, കൗൺസിലർമാരായ വന്ദന ബൽരാജ്, കെ.കെ ബാബു, പള്ളിക്കൈ രാധാകൃഷ്ണൻ, കെ.വി സുശീല, ഹരിത കേരള മിഷൻ ആർ.പി കെ. ബാലചന്ദ്രൻ സംസാരിച്ചു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.വി സരസ്വതി സ്വാഗതവും ക്ലീൻസിറ്റി മാനേജർ ഷൈൻ പി ജോസ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, MALINYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL