കാഞ്ഞങ്ങാട്: കേരള ഗ്രാമീൺ ബാങ്ക് റിട്ടയറീസ് ഫോറം, കേരള ഗ്രാമീൺ ബാങ്ക് ഓഫീസേർസ് യൂണിയൻ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദിലീപ് കുമാർ മുഖർജി അനുസ്മരണം കാഞ്ഞങ്ങാട് എൻ.എസ്.എസ് ഓഡിറ്റോറിയം ഹാളിൽ കെ.ജി.ബി.ആർ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. അച്യുതൻ കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ. കരുണാകരൻ നായർ അദ്ധ്യക്ഷനായി. ഇ.എസ്. ശരത്ത് (ജില്ലാ സെക്രട്ടറി കെ.ജി.ബി.ഡി.യു), കെ. രാഘവൻ (സെക്രട്ടറി ബി.ഇ .എഫ്.ഐ), പി. കുമാരൻ നായർ (ജില്ലാസെക്രട്ടറി എ.കെ.ബി.കെ.എഫ്) കെ.വി. വിനോദ് (ജില്ലാ സെക്രട്ടറി ബി.ടി.ഇ.എഫ്) എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി (കെ.ജി.ബി.ആർ.എഫ്) എന്നിവർ സംസാരിച്ചു. വി. രാഘവൻ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് ഇ. പ്രശാന്ത് നന്ദിയും പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |