SignIn
Kerala Kaumudi Online
Friday, 23 October 2026 1.15 AM IST

ഉപ്പ് വെള്ള ഭീഷണിയിൽ തീരപ്രദേശങ്ങൾ

uppuvellam
ഉപ്പുവെള്ളം കയറിയ ഓർച്ച പ്രദേശം

നീലേശ്വരം: തീരദേശ പ്രദേശങ്ങളിൽ ഉപ്പുവെള്ളം കയറി കാർഷിക മേഖലയിൽ വ്യാപകമായ നാശനഷ്ടം. നൂറുകണക്കിന് വീടുകൾ ഉൾപ്പെട്ട ഓർച്ച, പുറത്തേകെെ, കടിഞ്ഞിമൂല, ഉച്ചൂളി കുതിർ, കൊയാമ്പുറം, മുണ്ടേമ്മാട് തുടങ്ങിയ പ്രദേശങ്ങളിലാണ് ഉപ്പുവെള്ളം കയറുന്നത്.

നാലുഭാഗവും പുഴയാൽ ചുറ്റപ്പെട്ട മുണ്ടേംമാട് ദ്വീപ്, ഇരു ഭാഗത്തും പുഴയൊഴുകുന്ന ഓർച്ച എന്നിവിടങ്ങളിൽ പകുതിയിലധികം വീടുകളും ഉപ്പുവെള്ളം കയറി ദുരിതമനുഭവിക്കുന്നവയാണ്. തെങ്ങുകൾ കൊണ്ട് സമ്പൽ സമൃദ്ധമായ ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം നാളികേരമായിരുന്നു. എന്നാൽ വേനൽ കാലമെന്നോ വർഷകാലമെന്നോ ഭേദമില്ലാതെ ഉപ്പുവെള്ളം കയറിയതു മൂലം മുഴുവൻ തെങ്ങുകളും മറ്റ് ഫലവൃക്ഷങ്ങളും നശിച്ചു കൊണ്ടിരിക്കുകയാണ്. ഉപ്പുവെള്ളം കയറിയുള്ള ദുരിതത്തിന് പുറമേ ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗവും ഇതോടെ അടഞ്ഞിരിക്കുകയാണ്.

അതേസമയം ഉപ്പുവെള്ളം കയറുന്നത് തടയാൻ പുതിയ പദ്ധതിക്ക് വേണ്ടി ഡി.പി.ആർ തയ്യാറാക്കുന്ന ലിസ്റ്റിൽ നഗരസഭയിലെ 22-ാം വാർഡിലെ ഓർച്ച പ്രദേശം ഉൾപ്പെടുത്തിയിട്ടില്ലെന്ന് ആരോപണമുണ്ട്. അതുകൊണ്ടാണ് കഴിഞ്ഞദിവസം ഉപ്പുവെള്ളം കയറുന്ന പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ ജില്ലാ കളക്ടർ ഇമ്പശേഖരൻ ഓർച്ചയിൽ സന്ദർശനം നടത്താതിരുന്നത്രെ.

പാലായി ഷട്ടർ കം ബ്രിഡ്ജ് സ്ഥാപിച്ചതോടെയാണ് ഈ ഭാഗത്ത് ഉപ്പുവെള്ളം കൂടുതലായി കയറാൻ തുടങ്ങിയത്

നാട്ടുകാർ

ഉപ്പുവെള്ളം കയറുന്നതുകൊണ്ടുള്ള ദുരവസ്ഥ എം.എൽ.എയുടെയും നഗരസഭ അധികൃതരുടെയും ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും ശാശ്വതമായ ഒരു പരിഹാരം ഇതുവരെ ലഭിച്ചിട്ടില്ല. ഉപ്പുവെള്ളം കയറുന്നത് തടയാനുള്ള മാർഗ്ഗം കണ്ടെത്തുന്നതായി തയ്യാറാക്കുന്ന ഡി.പി.ആറിൽ ഓർച്ചയെ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സഹകൗൺസിലർമാരായ ഇ. ഷജീർ, കെ.വി ശശികുമാർ എന്നിവരോടൊപ്പം കളക്ടർക്ക് നേരിട്ട് നിവേദനം നൽകിയിട്ടുണ്ട്.

റഫീഖ് കോട്ടപ്പുറം, നഗരസഭ കൗൺസിലർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL