SignIn
Kerala Kaumudi Online
Friday, 23 October 2026 11.27 PM IST

ഓക്സിജൻ പ്ലാന്റ്: വിശദീകരണം തേടി ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി

logo-
കേരള കൗമുദി ബുധനാഴ്ച പ്രസിദ്ധീകരിച്ച വാർത്ത

കാസർകോട്: കൊവിഡ് രോഗം ബാധിച്ചു ഗുരുതര നിലയിൽ കഴിയുന്നവർക്ക് ഓക്സിജൻ നൽകാനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സ്ഥാപിച്ച ഓക്സിജൻ പ്ലാന്റ് പ്രവർത്തന രഹിതമായതിൽ വിശദീകരണം തേടി ആശുപത്രി മാനേജിംഗ് കമ്മിറ്റി. പി.എം കെയർ പദ്ധതി പ്രകാരം കാൽ കോടിയിലേറെ രൂപ ചിലവിൽ നിർമ്മിച്ച ഓക്സിജൻ പ്ലാന്റ് പ്രവർത്തിക്കാത്തത് സംബന്ധിച്ച് അതുസ്ഥാപിച്ച നിർവ്വഹണ ഏജൻസിയിൽ നിന്ന് റിപ്പോർട്ട് തേടുന്നതിനും ലക്ഷകണക്കിന് രൂപ പാഴായി പോകുന്ന സാഹചര്യം തടയുന്നതിന് നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

ആശുപത്രിയുടെ ആവശ്യത്തിനായി പുതിയ ലിക്വിഡ് ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച അജണ്ട ചർച്ച ചെയ്യുന്നതിനിടെയാണ് മുമ്പ് സ്ഥാപിച്ച ഓക്സിജൻ പ്ലാന്റ് പ്രവർത്തനരഹിതമായി വിഷയം യോഗത്തിൽ ഉയർന്നത്. നാലു വർഷത്തോളമായി ബന്ധപ്പെട്ടവർ ആരും തിരിഞ്ഞുനോക്കാതെ നിശ്ചലമായി കിടക്കുന്ന ഓക്സിജൻ പ്ലാന്റിന് വേണ്ടി ചിലവഴിച്ച 27.64 ലക്ഷം പാഴാക്കിയതിനെതിരെ നടപടി വേണമെന്ന് യോഗത്തിൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സി.വി വാമനനും കെ. മുഹമ്മദ് കുഞ്ഞിയും ഉദിനൂർ സുകുമാരനും ശക്തമായി ആവശ്യപ്പെട്ടു.

ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ അഡ്വ. എസ്.എൻ സരിതയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്. ആശുപത്രി സൂപ്രണ്ട് ഡോ. എം.പി ജീജ റിപ്പോർട്ട് അവതരിപ്പിച്ചു. അംഗങ്ങളായ അഡ്വ. രാജ്‌മോഹൻ, പി.പി രാജു, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, പി.പി രാജൻ, സുരേഷ് പുതിയടത്ത്, ഇബ്രാഹിം, ലേ സെക്രട്ടറി കെ. രാജൻ എന്നിവരും ചുമതലയുള്ള ജീവനക്കാരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, OXIGEN PLANT ISSUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL