കാഞ്ഞങ്ങാട്: ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ഡി.ഐ.ജി കപ്പ് ഫുട്‌ബാൾ ടൂർണമെന്റിന്റെ സബ് ഡിവിഷൻ കീഴിലുള്ള ഫുട്‌ബാൾ മത്സരത്തിൽ നീലേശ്വരം മർച്ചന്റ് യൂത്ത് വിംഗിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ച് എഫ്.സി ബങ്കളം ജേതാക്കളായി. അഡീഷണൽ എസ്.പി പി. ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. കെ.പി.വി രാജീവൻ അദ്ധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത്, ബാബു കോട്ടപ്പാറ, സബ് ഇൻസ്‌പെക്ടർ ടി. അഖിൽ, പി.വി പദ്മനാഭൻ, റഷീദ് എന്നിവർ സംസാരിച്ചു. റെഡ് സ്റ്റാർ നെല്ലിക്കാട്ട്, വി.എ.എ.സി വാഴുന്നോറോടി, നാഷണൽ എഫ്.സി കോട്ടപ്പുറം, എഫ്.സി ബങ്കളം, മർച്ചന്റ് യൂത്ത് വിംഗ് നീലേശ്വരം, ഹിറ്റേഴ്സ് എടച്ചാക്കൈ, എ.ബി.സി കാലിക്കടവ്, ബി.ടി ഗല്ലി ബല്ലാക്കടപ്പുറം എന്നീ ടീമുകൾ പങ്കെടുത്തു. മത്സരത്തിൽ ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് സമ്മാനങ്ങൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |