നീലേശ്വരം: ഈ വർഷത്തെ ഏഷ്യൻ ഫിസിക്സ് ഒളിമ്പ്യാഡിൽ യു.എ.ഇ ദേശീയ ടീമിനെ നയിക്കുന്നത് മടിക്കൈ സ്വദേശി. മടിക്കൈ പൂത്തക്കാലിലെ കെ.വി വിനീത് കുമാറാണ് യു.എ.ഇ ടീമിനെ നയിക്കുക. 25-ാമത് ഏഷ്യൻ ഫിസിക്സ് ഒളിമ്പ്യാഡിൽ ഇന്ത്യയുൾപ്പെടെ 30 ഏഷ്യൻ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 240 വിദ്യാർത്ഥികൾ പങ്കെടുക്കുന്നുണ്ട്.
മേയ് നാലുമുതൽ 12 വരെ സൗദിയിൽ നടക്കുന്ന ഒളിമ്പ്യാഡിൽ ഗൾഫ്, അറബ് രാജ്യങ്ങളുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽനിന്ന് ശാസ്ത്ര മേഖലയിൽ പ്രതിഭ തെളിയിച്ച തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. യു.എ.ഇ ടീമിൽ മൂന്ന് മലയാളി വിദ്യാർത്ഥികളും മുംബയ്, ഡൽഹി, തമിഴ്‌നാട് എന്നിവിടങ്ങളിലെ ഓരോ കുട്ടികളും അംഗങ്ങളാണ്. ദുബായിൽ മെക്കാഡമി ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ധ്യാപകനായ വിനീത് മുൻപ് അബുദാബിയിൽ ഗ്ലോബൽ ഇന്ത്യൻ സ്കൂളിലും ലക്നൗവിലെ സ്കൂളിലും സീനിയർ സെക്കൻഡറി അദ്ധ്യാപകനായിരുന്നു. പൂത്തക്കാലിലെ കെ.വി കോരന്റെയും കപ്പണയിൽ ഓമനയുടെയും മകനാണ്. ഭാര്യ: വി.കെ ശരണ്യ പൊതാവൂർ. മകൻ: റിദയ് എസ് വിനീത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |