അബുദാബി: യുഎഇയിലെ അൽഐൻ, ഹത്ത, കൽബ, റാസൽഖൈമ എന്നിവിടങ്ങളിൽ ശക്തമായ മഴയും ആലിപ്പഴവർഷവും. അബുദാബി - അൽഐൻ റോഡിലെ അൽ സാദ്, ഹത്തയ്ക്ക് കിഴക്ക് മുസൈറ, കൽബ റോഡിലെ വാദി അൽ ഹിലോ, റാസൽഖൈമയിലെ ഷൗക്ക എന്നിവിടങ്ങളിൽ ഇന്നലെ മഴ പെയ്തു. രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ ഇന്നും മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മഴ സമയങ്ങളിൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. വെള്ളം കവിഞ്ഞൊഴുകുന്നതും വെള്ളം കെട്ടിനിൽക്കുന്നതുമായ പ്രദേശങ്ങളിൽ പ്രവേശിക്കരുതെന്നും അബുദാബി പൊലീസ് നിർദേശിച്ചു. ഇന്ന് രാത്രി മുതൽ നാളെ രാവിലെ വരെ തീരദേശ, ഉൾനാടൻ മേഖലകളിൽ ഈർപ്പം കൂടുന്നതിനാൽ മൂടൽമഞ്ഞിനും സാദ്ധ്യതയുണ്ട്.
അതേസമയം, ലിവയിൽ 40 ഡിഗ്രിയും അൽഐനിൽ 39 ഡിഗ്രിയും അബുദാബിയിൽ 37 ഡിഗ്രിയും ദുബായിൽ 36 ഡിഗ്രിയും വരെ ചൂട് ഉയർന്നേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. വാഹനമോടിക്കുന്നവർ മഴ പെയ്യുമ്പോൾ ഫോൺ ഉപയോഗിച്ച് വീഡിയോകൾ ചിത്രീകരിക്കുന്നത് ഒഴിവാക്കണമെന്നും അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.
Heavy rain and hailstorms have affected Al Ain, Hatta, Kalba and Ras Al Khaimah in the UAE. The National Centre of Meteorology has forecast further rain and thunderstorms in eastern areas. Abu Dhabi Police has urged motorists to drive cautiously, avoid flooded areas and refrain from filming videos while driving. Fog is also possible overnight.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |