SignIn
Kerala Kaumudi Online
Friday, 23 October 2026 5.06 PM IST

കവിതാ സമാഹാരം പ്രകാശനം ചെയ്തു

book
രാജ് മോഹനൻ നീലേശ്വരം പുസ്തകം പ്രകാശനം ചെയ്യുന്നു

നീലേശ്വരം: സഹപാഠിയുടെ കവിതാ സമാഹാരം പഠിച്ച സ്കൂളിൽ വച്ച് പ്രകാശനം ചെയ്ത് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ 84-85 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥിയും കാഞ്ഞങ്ങാട് തെരുവത്ത് സ്കൂളിലെ അദ്ധ്യാപികയുമായ ടി.എച്ച് പ്രശാന്തിയുടെ ആദ്യ കവിതാ സമാഹാരമായ "അരഞ്ഞാണം നഷ്ടപ്പെട്ടോളി"ന്റെ പ്രകാശനമാണ് സഹപാഠി 85ന്റെ നേതൃത്വത്തിൽ സ്കൂളിൽ നടന്നത്. സ്ക്കൂൾ മാനേജർ കെ.സി ഉദയവർമ്മ രാജ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകനും പ്രഭാഷകനുമായ വത്സൻ പിലിക്കോട് ഉദ്ഘാടനം ചെയ്തു. കേരള സംഗീത നാടക അക്കാഡമി അംഗം രാജ് മോഹനൻ നീലേശ്വരം പുസ്തകം പ്രകാശനം ചെയ്തു. കവിയും സാഹിത്യകാരനുമായ അജികുമാർ നാരായണൻ പുസ്തകം ഏറ്റുവാങ്ങി. കവിയും ഗ്രന്ഥകാരനുമായ മുഞ്ഞിനാട് പത്മകുമാർ പുസ്തക പരിചയം നടത്തി. സഹപാഠി പ്രസിഡന്റ് സേതുബങ്കളം സ്വാഗതവും സെക്രട്ടറി ചിത്രകല ചന്ദ്രൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, BOOK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL