SignIn
Kerala Kaumudi Online
Friday, 23 October 2026 5.06 PM IST

ഭിന്നശേഷി വാരാചരണം ഘോഷയാത്ര

flag
ഹോസ്ദുർഗ്ഗ് സബ് ഇൻസ്പെക്ടർ നീതു തച്ചഞ്ചേരി സാംസ്കാരിക ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുന്നു.

കാഞ്ഞങ്ങാട്: ഭിന്നശേഷി സൗഹൃദ സമൂഹത്തെ വളർത്തിയെടുക്കുക എന്ന സന്ദേശം ഉയർത്തിപ്പിടിച്ചു സമഗ്ര ശിക്ഷാ വാരാചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ഹോസ്ദുർഗ്ഗ് ബി.ആർ.സി സാംസ്കാരിക ഘോഷയാത്രയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. ഹോസ്ദുർഗ്ഗ് സബ് ഇൻസ്പെക്ടർ നീതു തച്ചഞ്ചേരി സാംസ്കാരിക ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. നെഹ്റു കോളേജ് എൻ.എസ്.എസ് വിദ്യാർത്ഥികളും ബി.ആർ.സി പ്രവർത്തകരും ഫ്ലാഷ് മോബ് അവതരിപ്പിച്ചു. നെഹ്റു കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ. സനോജ് സന്ദേശം നൽകി. എ.ഇ.ഒ കെ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബി.പി.സി സനൽകുമാർ വെള്ളുവ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പ്രദീപൻ കാതോളി, എം. മഹേശൻ എന്നിവർ സംസാരിച്ചു. ബി.ആർ.സി പ്രവർത്തകരും എൻ.എസ്.എസ് വളണ്ടിയർമാരും ഉൾപ്പെടെ 60 പേർ പരിപാടിയിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, BHINNNA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL