SignIn
Kerala Kaumudi Online
Friday, 23 October 2026 5.06 PM IST

ലയൺസ് ക്ലബ് സൗജന്യ കണ്ണ് പരിശോധന

eye
സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് എം. കുഞ്ഞിരാമൻ നമ്പ്യാർ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ലയൺസ് ക്ലബ് മാവുങ്കാൽ, മാംട്രസ്റ്റ് കണ്ണാശുപത്രിയുമായി സഹകരിച്ച് നടത്തുന്ന സൈറ്റ് ഫോർ കിഡ്സ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾ കാഞ്ഞങ്ങാട് ലയൺസ് ഹാളിൽ മാംട്രസ്റ്റ് ആശുപത്രി എം.ഡി എം. കുഞ്ഞിരാമൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികളെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ലയൺസ് ക്ലബ് പ്രസിഡന്റ് കണ്ണൻ പാർത്ഥസാരഥി അദ്ധ്യക്ഷത വഹിച്ചു. നേത്രരോഗ വിദഗ്ദ്ധൻ ഡോ. എ.വി സുകുമാരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഹോസ്പിറ്റൽ പി.ആർ.ഒ എൻ. രാധാകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. ലയൺസ് റീജണൽ ചെയർപേഴ്സൺ പി.പി കുഞ്ഞികൃഷ്ണൻ നായർ, വി. സജിത്, പ്രസിഡന്റ് പി. ശ്യാമപ്രസാദ്, എം. ശ്രീകണ്ഠൻ നായർ, ബാബു രാജേന്ദ്ര ഷേണായി, എൻ. രാജേന്ദ്രൻ, പ്രദീപ് കീനേരി, എം. ഗംഗാധരൻ സംസാരിച്ചു. സെക്രട്ടറി മധു മഠത്തിൽ സ്വാഗതവും സി. കുഞ്ഞിരാമൻ നായർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, EYECAMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL