SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.48 AM IST

കായകല്പ പുരസ്കാര അനുമോദനം

anumo
അനുമോദന ചടങ്ങ് കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: സംസ്ഥാന സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരളം എന്നിവ സംയുക്തമായി ആയുഷ് കായകല്പ അംഗീകാരം നേടിയവരെ അനുമോദിച്ചു. രാജ് റസിഡൻസി ഹാളിൽ കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, അണുബാധ, മാലിന്യ സംസ്കരണം എന്നിവയെ അടിസ്ഥാനമാക്കി നൽകുന്ന അവാർഡാണ് കായകല്പ പുരസ്ക്കാരം. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.ആർ സലീം അദ്ധ്യക്ഷത വഹിച്ചു. ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.കെ രേഷ്മ മുഖ്യാതിഥിയായി. ഹോമിയോപ്പതി ക്വാളിറ്റി നോഡൽ ഓഫീസർമാരായ ഡോ. ബി. ലീന, ഡോ. അരുൺ കുമാർ എന്നിവർ പ്രസംഗിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. നിഖില നാരായണൻ സ്വാഗതവും ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ ഡോ. ഹർഷ സൂസൻ ഏലിയാസ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, ANUMODANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL