SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.55 AM IST

ആധാരം എഴുത്ത് അസോ. ജനറൽ ബോഡി

aadharm
ആധാരം എഴുത്ത് അസോസിയേഷൻ ഹോസ്ദുർഗ് യൂണിറ്റ് ജനറൽ ബോഡി യോഗം കൗൺസിലർ എൻ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് സബ് രജിസ്ട്രാർ ഓഫീസിന് പുതിയ കെട്ടിടം അനുവദിക്കണമെന്നും പത്തുവർഷത്തിലേറെയായി ആധാരം എഴുത്ത് ജോലി ചെയ്തു വരുന്ന സ്ക്രൈബുകൾക്ക് പരീക്ഷകൂടാതെ തന്നെ മാനേജ്മെന്റ് ലൈസൻസ് നിർബന്ധമായും കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കണമെന്നും ആധാരം എഴുത്ത് അസോസിയേഷൻ ഹോസ്ദുർഗ് യൂണിറ്റ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. കൗൺസിലർ എൻ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. മോഹൻദാസ് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് പി.പി കുഞ്ഞികൃഷ്ണൻ നായർ വിശിഷ്ടാതിഥിയായി. ജില്ലാ സെക്രട്ടറി വി.വി വിനോദ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ചെയർപേഴ്‌സൺ കെ. ബേബിലത, എം. ബലരാമൻ നായർ, ജില്ലാ വനിത കൺവീനർ പി.വി ഉഷ എന്നിവർ സംസാരിച്ചു. ശ്രീജ അരവിന്ദാക്ഷൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി ടി.പി ബീന സ്വാഗതവും ജോയിന്റ് സെക്രട്ടറി പി.വി ഷീബ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, AADHARAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL