SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.48 AM IST

കർഷക തൊഴിലാളി യൂണി. തപാൽ ഓഫീസ് മാർച്ച്

march
കേരള കർഷക തൊഴിലാളി യൂണിയൻ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച്

കാഞ്ഞങ്ങാട്: സാമൂഹ്യ ക്ഷേമപെൻഷൻ നൽകാനുള്ള ഉത്തരവാദിത്തത്തിൽ നിന്നും പിന്മാറുന്ന കേന്ദ്രസർക്കാർ നയത്തി? പ്രതിഷേധിച്ച് കേരള കർഷക തൊഴിലാളി യൂണിയൻ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. നിരവധി ആളുകൾ പങ്കെടുത്ത പ്രകടനം കാഞ്ഞങ്ങാട് പട്ടണത്തിൽ നിന്നും ആരംഭിച്ചു. തുടർന്ന് നടന്ന പ്രതിഷേധ ധർണ്ണ സംസ്ഥാന കമ്മിറ്റിയുടെ ജില്ല യൂണിയൻ ജില്ലാ ട്രഷറർ പള്ളിക്കൈ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ഏരിയാസെക്രട്ടറി വി. സുകുമാരൻ അദ്ധ്യക്ഷനായി. നീലേശ്വരം ഏരിയ സെക്രട്ടറി കെ. സതീശൻ, ജില്ലാ വൈസ് പി.എ ശകുന്തള എന്നിവർ സംസാരിച്ചു. പനത്തടി ഏരിയ സെക്രട്ടറി എം.സി മാധവൻ സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, AGRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL