SignIn
Kerala Kaumudi Online
Tuesday, 19 May 2026 3.31 AM IST

വീട്ടുമുറ്റത്ത് പുസ്തക പ്രകാശനം

book
പുസ്തക പ്രകാശന ചടങ്ങിൽ നിന്ന്

കാഞ്ഞങ്ങാട്. ശാലിനി വിനോദിന്റെ കഥാസമാഹാരങ്ങളായ പ്രണയ കാവൽ, സ്നേഹോപനിഷത്ത് പുസ്തകങ്ങൾ അതിയാമ്പൂർ കാലിക്കടവ് ആനന്ദവല്ലിയുടെ വീട്ടുമുറ്റത്ത് പ്രകാശനം ചെയ്തു. അഡ്വ. പി അപ്പുക്കുട്ടൻ, പി ശ്രീകല, യു കുഞ്ഞമ്പു നായർ, വി ഗോപി, എം മധുസൂദനൻ എന്നിവർ സംസാരിച്ചു. പ്രണയ കാവലിന്റെ ആറാം പതിപ്പ് പ്രകാശനം അഡ്വ. പി. അപ്പുക്കട്ടൻ നിർവ്വഹിച്ചു. അമ്പതിലധികം ആളുകൾ പങ്കെടുത്തു. വായനയെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി അതിയാമ്പൂർ ഗ്രാമത്തിലെ എല്ലാ വീടുകളിലും പുസ്തകങ്ങൾ എത്തിച്ചു നൽകാനും കുട്ടികളിൽ മികച്ച വായനാനുഭവങ്ങൾക്ക് സമ്മാനങ്ങൾ നൽകാനും തീരുമാനമായി. വി. ഗോപി അദ്ധ്യക്ഷത വഹിച്ചു. എ.കെ ആൽബർട്ട്, സി. ശശിധരൻ, എ.കെ രസിക്, ബി. ഗംഗാധരൻ എന്നിവർ സംസാരിച്ചു. സി. ലളിത സ്വാഗതവും കെ.വി പുഷ്പ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, BOOK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL