SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.47 AM IST

മണ്ണാൻ - വണ്ണാൻ സമുദായ സംഘം ജില്ലാ സമ്മേളനം

mannan
മണ്ണാൻ- വണ്ണാൻ സമുദായ സംഘം ജില്ലാ സമ്മേളനം ഉത്തര മലബാർ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് സി. രാജൻ പെരിയ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: മുഴുവൻ എയ്ഡഡ് മേഖലകളിലും പി.എസ്.സി നിയമനം നടപ്പിലാക്കണമെന്ന് മണ്ണാൻ- വണ്ണാൻ സമുദായ സംഘം ജില്ലാ സമ്മേളനം സംസ്ഥാന സർക്കാറിനോട് അഭ്യർത്ഥിച്ചു. സമ്മേളനം ഉത്തര മലബാർ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് സി. രാജൻ പെരിയ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി. ചന്ദ്രാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എം.പി രവീന്ദ്രൻ മുഖ്യാതിഥിയായി. ശശി തൃക്കരിപ്പൂർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി. ശശിധരൻ ബാര സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി വി. കുഞ്ഞിരാമൻ വൈദ്യർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പി. ശശിധരൻ ബാര (പ്രസിഡന്റ്). ശാന്തകുമാരി, ശശിധരൻ തൃക്കരിപ്പൂർ (വൈസ് പ്രസിഡന്റുമാർ), കെ.വി രമേശൻ കരുവളം (സെക്രട്ടറി). ചന്ദ്രശേഖരൻ, കുഞ്ഞിരാമൻ വൈദ്യർ (ജോയിന്റ് സെക്രട്ടറിമാർ), വി. ചന്ദ്രാനന്ദൻ (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, SAMMELANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL