SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.48 AM IST

നെല്ലെടുപ്പ് സമരഭൂമികയിൽ നിന്ന് ഗോവിന്ദന്റെ പര്യടനതുടക്കം

cpm
എൽ.ഡി.എഫ് കാഞ്ഞങ്ങാട് മണ്ഡലം സ്ഥാനാർത്ഥി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ പര്യടനം ആരംഭിച്ചപ്പോൾ.

കാഞ്ഞങ്ങാട്: മലബാറിലെ കമ്യൂണിസ്റ്റ്– കർഷക പോരാട്ടചരിത്രത്തിലെ തിളങ്ങുന്ന അദ്ധ്യായമായ രാവണീശ്വരം നെല്ലെടുപ്പ് സമര ഭൂമിയിൽ നിന്ന് പര്യടനം ആരംഭിച്ച് എൽ.ഡി.എഫ് കാഞ്ഞങ്ങാട് മണ്ഡലം സ്ഥാനാർത്ഥി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ.

ഇന്നലെ രാവിലെ നെല്ലെടുപ്പ് സമര രക്തസാക്ഷി മണ്ഡപത്തിൽ എൽ.ഡി.എഫ് നേതാക്കൾക്കൊപ്പം പുഷ്പാർച്ചന നടത്തിയാണ് പര്യടനം ആരംഭിച്ചത്. തുടർന്ന് വടക്കേ മലബാറിൽ ദേശീയ പ്രസ്ഥാനത്തിനു വേരോട്ടമുണ്ടാക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ച സ്വാതന്ത്ര്യസമര സേനാനിയായ എ.സി കണ്ണൻ നായർ പ്രതിമയിലും ഉത്തര കേരളത്തിലെ കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിലൊരാളായിരുന്ന മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരകത്തിലും പുഷ്പാർച്ചന നടത്തി. എൽ.ഡി.എഫ് നേതാക്കളായ ഇ. ചന്ദ്രശേഖരൻ എം.എൽ.എ, അഡ്വ. കെ. രാജ്‌മോഹൻ, പി.പി രാജു. പി. കൃഷ്ണൻ, കെ. രാജേന്ദ്രൻ, എം. അസിനാർ, കെ.വി കൃഷ്ണൻ, മുൻ എം.എൽ.എ എം. കുമാരൻ, എൻ. ബാലകൃഷ്ണൻ, ജയപാലൻ, ഒ. മോഹന , വെങ്കിടേഷ് തുടങ്ങിയവരും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, CPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL