SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.55 AM IST

വോട്ടിംഗ് യന്ത്രങ്ങൾ ഇന്ന് സ്‌ട്രോംഗ് റൂമുകളിലെത്തിക്കും

voting

കാസർകോട്: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസർകോട് ജില്ലയിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ കളക്ടറേറ്റിലെ വെയർ ഹൗസിൽ നിന്നും വിതരണ കേന്ദ്രങ്ങളായ കാസർകോട് ഗവ. കോളേജ്, നായന്മാർമൂല തൻബിഹുൽ ഇസ്ലം ഹയർ സെക്കൻഡറി സ്‌ക്കൂൾ, കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്‌ക്കൂൾ എന്നിവിടങ്ങളിൽ എത്തിക്കും.

1418 ഇ.വി.എമ്മുകളാണ് ജില്ലാ കളക്ടറേറ്റിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെയർഹൗസിൽ നിന്ന് പ്രത്യേകം തയ്യാറാക്കിയ സ്‌ട്രോംഗ് റൂമുകളിലേക്ക് കൊണ്ടുപോവുക. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ വിവിധ നിയോജക മണ്ഡലങ്ങളിലെ വരണാധികാരികൾക്ക് രാവിലെ 10 മുതൽ ഇ.വി.എം വിതരണം ചെയ്ത് തുടങ്ങും. മഞ്ചേശ്വരം മണ്ഡലത്തിൽ 263 വീതം ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റും വിവിപാറ്റ് മെഷീനുകളും വിതരണം ചെയ്യും. കാസർകോട് മണ്ഡലത്തിൽ 250 വീതം ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റും 272 വിവി പാറ്റ് മെഷീനുകളും വിതരണം ചെയ്യും. ഉദുമ മണ്ഡലത്തിൽ 270 വീതം ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റും 293 വി വിപാറ്റ് മെഷീനുകളും കാഞ്ഞങ്ങാട് മണ്ഡലത്തിൽ 272 വീതം ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റും 296 വിവി പാറ്റ് മെഷീനുകളും തൃക്കരിപ്പൂർ മണ്ഡലത്തിൽ 248 വീതം ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റും 270 വിവി പാറ്റ് മെഷീനുകളും വിതരണം ചെയ്യും.

വോട്ടിംഗ് മെഷീനുകൾ പൊലീസിന്റെ പ്രത്യേക സുരക്ഷാ അകമ്പടിയോടെ ജി.പി.എസ് ഘടിപ്പിച്ച വാഹനത്തിലാണ് വിവിധ കേന്ദ്രങ്ങളിലെ സ്‌ട്രോംഗ് റൂമുകളിൽ എത്തിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, KSD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL