SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

കബഡി ഫെസ്റ്റ് പോസ്റ്റർ പ്രകാശനം

kabadi
ഉത്തര മേഖല കബഡി ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം കെ.പി.സി.സി സെക്രട്ടറി എം. അസിനാർ നിർവഹിക്കുന്നു.

കാഞ്ഞങ്ങാട്: കരുവാച്ചേരി ബാലകൃഷ്ണൻ നായർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 26ന് തീർത്ഥങ്കര ശ്രീ നാരായണ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗ്രൗണ്ടിൽ നടത്തുന്ന വി.വി സുധാകരൻ സ്മാരക ഉത്തര മേഖല കബഡി ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം കെ.പി.സി.സി സെക്രട്ടറി എം. അസിനാർ നിർവഹിച്ചു. സംഘാടക സമിതി പ്രസിഡന്റ് പ്രവീൺ തോയമ്മലിന്റെ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ രത്നാകരൻ, ടി. കുഞ്ഞികൃഷ്‌ണൻ, പി.വി തമ്പാൻ, കെ.പി മോഹനൻ, കെ.പി. ബാലകൃഷ്ണൻ, വിനോദ് ആവിക്കര, ഒ.വി പ്രദീപ്, പ്രമോദ് കെ. റാം, സുരേഷ് കൊട്രച്ചാൽ, കെ. രാജു, സിജോ അമ്പാട്ട്, ഷിബിൻ ഉപ്പിലിക്കൈ, എച്ച്.ആർ വിനീത്, അച്യുതൻ മുറിയനാവി, സതീശൻ പറക്കാട്ടിൽ, രാജേഷ് ഒഴിഞ്ഞവളപ്പ്, കെ.വി കുഞ്ഞിക്കണ്ണൻ, അരവിന്ദാക്ഷൻ കാരാട്ടുവയൽ, രതീഷ് ഒഴിഞ്ഞവളപ്പ്, സുരേഷ് പാലോട്ടിൽ, രത്നാകരൻ നെല്ലിക്കാട്ട് സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, KABADI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL