SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.09 AM IST

നോവൽ 'മഹർ' പ്രകാശനം ചെയ്തു

book
ഡോ. എം.എ. മുംതാസിന്റെ ആറാമത്തെ പുസ്തകമായ നോവൽ 'മഹർ ' പ്രൊഫ. ഇ. കുഞ്ഞിരാമൻ പ്രകാശനം ചെയ്യുന്നു.

കാസർകോട്: തൻബീഹുൽ ഇസ്ലാം ഹയർസെക്കൻഡറി സ്‌കൂളിലെ ചരിത്ര വിഭാഗം അദ്ധ്യാപികയും എഴുത്തുകാരിയുമായ ഡോ. എം.എ. മുംതാസിന്റെ ആറാമത്തെ പുസ്തകമായ നോവൽ 'മഹർ 'പ്രകാശനം ചെയ്തു. പറശിനിക്കടവ് എം.വി.ആർ ആയുർവ്വേദ മെഡിക്കൽ കോളേജ് ഡയറക്ടർ പ്രൊഫ. ഇ. കുഞ്ഞിരാമൻ പ്രകാശനം നിർവ്വഹിച്ചു. പ്രശസ്ത സാഹിത്യകാരൻ സുറാബ് പുസ്തകം ഏറ്റുവാങ്ങി. ജനാധിപത്യ കലാ സാഹിത്യ വേദി സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ. പ്രകാശ് പുസ്തകപരിചയം നടത്തി. അമീർ പള്ളിയാൻ, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, സഹദേവൻ കോട്ടവിള, കെ.എം. കുമാരൻ, നാരായണൻ പേരിയ, അഷ്രഫ് അലി ചേരങ്കൈ, ടി.എ. ഷാഫി, കല്ലട്ര മാഹിൻ ഹാജി, ഹസൈനാർ തോട്ടുംഭാഗം, മാഹിൻ കേളോട്ട്, മുസ്തഫ പൊന്നമ്പാറ, ഡോ. അബ്ദുൽ സത്താർ, പെരിങ്ങോം ഹാരിസ്, അഡ്വ. വി.കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. രചയിതാവ് ഡോ. എം.എ മുംതാസ് നന്ദി പറഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, BOOK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL