SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.47 AM IST

ആറാട്ട് മഹോത്സവത്തിന് കലവറ നിറച്ചു

kalavara
മുക്കുന്നോത്ത് കാവ് ഭഗവതി ക്ഷേത്ര ആറാട്ടു മഹോത്സവത്തിന് മുന്നോടിയായി നടന്ന കലവറ ഘോഷയാത്ര.

പാലക്കുന്ന്: മുക്കുന്നോത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ ആറാട്ടു മഹോത്സവത്തിന് കലവറ നിറച്ചു. അരവത്ത് കെ.യു. പത്മനാഭ തന്ത്രിയുടെ കാർമികത്വത്തിൽ ഇന്നു രാവിലെ 10.45ന് ആറാട്ട് മഹോത്സവത്തിന് കൊടിയേറും. 12ന് കൊപ്പൽ ചന്ദ്രശേഖരന്റെ പ്രഭാഷണം. രാത്രി 9ന് ഗാനമേള. 26ന് രാവിലെ നൃത്തനൃത്യങ്ങൾ, രാത്രി 8.30ന് കലാദർശന പാലക്കുന്ന് ഒരുക്കുന്ന നൃത്താർച്ചന. 27ന് രാവിലെ 10.30ന് സാക്‌സോഫോൺ കച്ചേരി, അക്ഷരശ്ലോകസദസ്, രാത്രി 10.30ന് കുണ്ടംപാറ പ്രാദേശിക കമ്മിറ്റിയുടെ തിരുമുൽക്കാഴ്ച സമർപ്പണം, തിടമ്പ് നൃത്തം. 28ന് നഗര പ്രദക്ഷിണം, 29ന് രാവിലെ 10ന് ആറാട്ട്, ദർശന ബലി, കൊടിയിറക്കം. രാത്രി മീത്തലെക്കാവിൽ തെയ്യംകൂടൽ. 30ന് പുലർച്ചെ പന്നിക്കുളത്ത് ചാമുണ്ഡി തെയ്യം. ഉച്ചയ്ക്ക് വിഷ്ണുമൂർത്തി, ഗുളികൻ തെയ്യക്കോലങ്ങൾ കെട്ടിയാടും. വിളക്കിലരി ചടങ്ങോടെ സമാപിക്കും. എല്ലാ ദിവസങ്ങളിലും അന്നദാനവും ഉണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL