SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

ദ്വൈവാർഷിക ജനറൽ ബോഡി

vyapa
ദ്വൈവാർഷിക ജനറൽ ബോഡി യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് കെ. അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്യുന്നു

ഉദുമ: ഉദുമയിൽ ബസ് സ്റ്റാൻഡ് നിർമ്മിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റ് കമ്മിറ്റി ദ്വൈവാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. വി. ഹരിഹരസുതൻ അദ്ധ്യക്ഷത വഹിച്ചു. യൂസഫ് റൊമാൻസ് അനുശോചന പ്രമേയവും ജനറൽ സെക്രട്ടറി കെ. മുഹമ്മദ് കുഞ്ഞി ബേവിഞ്ച പ്രവർത്തന റിപ്പോർട്ടും മുനീർ വരവ് ചിലവ് കണക്കും, വൈസ് പ്രസിഡന്റ് പി.വി അശോകൻ പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.വി ബാലകൃഷ്ണൻ, പി.വി ഉമേശൻ, ഉമറുൽ ഫാറൂഖ്, രതിദേവി, മാഹിൻ കല്ലട്ര, വത്സല ലോഹിതാക്ഷൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ.വി ഹരിഹര സുതൻ (പ്രസിഡന്റ്), കെ. മുഹമ്മദ് കുഞ്ഞി ബേവിഞ്ച (ജനറൽ സെക്രട്ടറി) മുനീർ (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, VYAPARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL