SignIn
Kerala Kaumudi Online
Saturday, 27 June 2026 1.06 AM IST

കയ്യൂർ ചീമേനിയിൽ ജല ബഡ്ജറ്റ്

jalam
ജല ബഡ്ജറ്റ്

ചീമേനി: കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്ത് ജല ബഡ്ജറ്റ് പഞ്ചായത്ത് തല ശില്പശാല പ്രസിഡന്റ് എം.പി.വി ജാനകി ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.വി ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. നവ കേരളം കർമ്മ പദ്ധതി ജില്ലാ കോർഡിനേറ്റർ കെ. ബാലകൃഷ്‌ണൻ ജലബഡ്ജറ്റും ജല സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയം അവതരിപ്പിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കെ.പി രജനി, ടി.കെ. ദിവാകരൻ, എ. ദിവ്യ, വാർഡ് മെമ്പർ ലളിത, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എ.ജി അജിത്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ. രമേശൻ സ്വാഗതവും തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എഞ്ചിനീയർ വി.എം സൗമ്യ നന്ദിയും പറഞ്ഞു. ജനപ്രതിനിധികൾ, വാർഡ് സമിതി കൺവീനർമാർ, പാടശേഖരസമിതി, സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ, എ.ഡി.എസ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, JALABAJAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL