SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.48 AM IST

ചർമ രോഗങ്ങൾക്ക് ശാന്തി തേടി ചീമേനിയിൽ 'ഉപ്പ് നേർച്ച'

salt-
ചീമേനി ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ ഭക്തർ ഉപ്പ് നേർച്ച സമർപ്പിക്കുന്നു

ചീമേനി: മനുഷ്യ ശരീരത്തിലെ ചർമ്മ രോഗങ്ങൾക്ക് ശാന്തി തേടി ചീമേനി വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ ഭക്തർ ഉപ്പ് സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. അലർജി, ചൊറിച്ചലുകൾ, അരിമ്പാറ തുടങ്ങിയ രോഗങ്ങൾ മാറുന്നതിനാണ് ഭക്തർ ചീമേനി വിഷ്ണുമൂർത്തി ദൈവത്തിന് ഉപ്പ് നേർച്ചയായി സമർപ്പിച്ച് പ്രാർത്ഥിക്കുന്നത്. നേർച്ചയെ തുടർന്ന് രോഗം ഭേദമായവരാണ് കളിയാട്ട നാളുകളിൽ ക്ഷേത്രത്തിൽ എത്തി ഉപ്പ് സമർപ്പിക്കുന്നത്.

ക്ഷേത്രത്തിൽ എത്തുന്ന ഭക്തർ 'കറിയുപ്പ്' നേർച്ചയായി ദേവന് സമർപ്പിക്കുന്ന മറ്റൊരു ക്ഷേത്രമുണ്ടെന്ന് തോന്നുന്നില്ല. 'ഉപ്പ് തൊട്ട് കർപ്പൂരം വരെ..' എന്നാണല്ലോ ചൊല്ല്. അത് അന്വർത്ഥമാക്കുന്ന വിധമാണ് ഇവിടത്തെ ഉപ്പ് നേർച്ച. എത്ര ദരിദ്രനായ ഭക്തനും നേർച്ച ചെയ്യാൻ ചെയ്യുന്ന സാധനം എന്ന നിലയിൽ ഉപ്പ് നേർച്ച സമർപ്പണം ഏറെ ശ്രദ്ധേയമാണ്. മാറാരോഗങ്ങൾക്ക് പട്ടുകുട, വെള്ളോട്ടുകുട എന്നിവയും ശ്വാസംമുട്ടലിന് കമ്പയും സമർപ്പിക്കുന്നതും ഇവിടെ പതിവുണ്ട്. വിഷബാധയേറ്റവർ, ചർമ്മരോഗികൾ എന്നിവർ രോഗശാന്തിക്കായി ക്ഷേത്രത്തിലെത്തി അന്തിത്തിരിയന് മഞ്ഞൾ പ്രസാദമടങ്ങിയ ജലധാര നടത്തുന്ന ചടങ്ങും ക്ഷേത്രത്തിലുണ്ട്.

ഉപ്പിന്റെ ശാസ്ത്രീയത

നല്ല അണുനാശിനിയാണ്. മുറിവിലും മറ്റും പുരട്ടാം, ഉപ്പ് വെള്ളം തൊണ്ട വേദനക്കും പല്ലു വേദനക്കും നല്ലതാണ്. മരുന്നുകൾ നൽകുന്നതോടൊപ്പം ഉപ്പുവെള്ളം കവിളാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നത് അണുനാശിനി ആയത് കൊണ്ടാണ്. 14,000ത്തിലധികം ആവശ്യങ്ങൾക്ക് ഉപ്പ് ഉപയോഗിക്കുന്നു. പേപ്പർ പൾപ്പ്, തുണികളിലേക്കുള്ള ചായം, സോപ്പ് എന്നിവയുടെ നിർമ്മാണത്തിൽ ഉപ്പ് ധാരാളമായി ഉപയോഗപ്പെടുന്നു. സോഡിയം ക്ലോറൈഡ് എന്ന ലവണ സംയുക്തം ഉൾപ്പെട്ട ഒരു ധാതുവാണ് ഉപ്പ്. ആഹാരപദാർത്ഥങ്ങളിൽ രുചി വർദ്ധിപ്പിക്കുന്നതിനും ഉപയോഗിക്കുന്നത്. മത്സ്യങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ കേടുകൂടാതെ സൂക്ഷിക്കാൻ ഉപ്പ് ഉപയോഗിക്കാറുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, SALT SPECIAL STORY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL