SignIn
Kerala Kaumudi Online
Thursday, 16 July 2026 3.31 AM IST

വിപ്മ ജില്ലാ സമ്മേളനം

wipma
വിപ്മ ജില്ലാ സമ്മേളനം വി.വി രമേശൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: വാല്യബിൾ ഇന്ത്യൻ പ്രോപ്പർട്ടി മീഡിയേറ്റേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ വ്യാപാര ഭവനിൽ നഗരസഭ ചെയർമാർ വി.വി രമേശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഹമ്മദ് മാടക്കൽ വാർഷിക റിപ്പോർട്ടും സാബു രാജ് വരവു ചെലവും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ഷാജി മാത്യു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി പയസ് സേവ്യർ സംഘടനാറിപ്പോർട്ട് അവതരിപ്പിച്ചു. ക്ഷേമ പെൻഷൻ അനുവദിക്കുക, ഭൂനികുതി കുറയ്ക്കുക, ബിൽഡിംഗ് നികുതി കുറയ്ക്കുക തുടങ്ങയവ സർക്കാറിനോടാവശ്യപ്പെട്ടു. ഭാരവാഹികളായി മോഹനൻ കോട്ടപ്പാറ (പ്രസിഡന്റ്), അഹമ്മദ് മാടക്കൽ (ജനറൽ സെക്രട്ടറി), സാബു അടുക്കം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു, നാടക അഭിനേതാവുകൂടിയായ ജില്ലാ പ്രസിഡന്റ് മോഹനൻ കോട്ടപ്പാറയെ ഉപഹാരം നൽകി ആദരിച്ചു. അഹമ്മദ് മാടക്കൽ സ്വാഗതവും സ്കറിയ തങ്കച്ചൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, SAMMELANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL