മാണിയാട്ട്: പി.പി മുകുന്ദൻ കലാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ സംഗമവും വനിതാ വേദി രൂപീകരണവും നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ സോയ സംഗമം ഉദ്ഘാടനം ചെയ്തു. എഴുത്തുകാരി ബിന്ദു ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് സി.വി വിജയരാജ്, രവീന്ദ്രൻ മാണിയാട്ട്, കെ.വി രജിത, എം.എം ലക്ഷ്മി, എം.പി ഭവാനി എന്നിവർ സംസാരിച്ചു. പഠന കേന്ദ്രം പ്രസിഡന്റ് പി.പി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ചന്ദ്രൻ വടക്കംമുറിയിൽ സ്വാഗതവും എ. രോഹിണി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ.വി അനിത (പ്രസിഡന്റ്), കെ.പി സുധാമണി (വൈസ് പ്രസിഡന്റ്), എ. ശ്രീന (സെക്രട്ടറി), എസ്. നിമിഷ (ജോയിന്റ് സെക്രട്ടറി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |