കാഞ്ഞങ്ങാട്: കോട്ടച്ചേരി ദിനേശ് സഹകരണ സംഘം മാണിക്കോത്ത് ബ്രാഞ്ചിലെ കെ. രമണി കല്ലിങ്കാൽ, കെ. സുലോചന പൊയ്യക്കര, കെ. രമണി പൂച്ചക്കാട് എന്നിവർക്ക് തൊഴിലാളികളും സഹപ്രവർത്തകരും യാത്രയയപ്പ് നൽകി. മാണിക്കോത്ത് ബ്രാഞ്ചിൽ നിന്ന് 39 വർഷത്തെ സേവനത്തിനുശേഷമാണ് കെ. രമണി കല്ലിങ്കൽ വിരമിക്കുന്നത്. കെ. സുലോചന പൊയ്യക്കര നാൽപ്പത് വർഷത്തിനു ശേഷവും കെ. രമണി പൂച്ചക്കാട് മുപ്പത്താറു വർഷത്തിനു ശേഷവുമാണ് വിരമിക്കുന്നത്. സംഘം പ്രസിഡന്റ് പി. കാര്യമ്പു ഉപഹാര വിതരണം നടത്തി. എം. രാധ അദ്ധ്യക്ഷത വഹിച്ചു. കാറ്റാടി കുമാരൻ, പി.പി തങ്കമണി, എം കാർത്യായനി, കമലാക്ഷൻ കൊളവയൽ, ഗംഗാധരൻ കൊളവയൽ, വി.വി നിശാന്ത്,കെ.പി വിജയൻ, ടി.വി ശ്രീധരൻ എന്നിവർ സംസാരിച്ചു. വിമിക്കുന്നവർ മറുപടി പ്രസംഗം നടത്തി. കെ. സരസ്വതി സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |