SignIn
Kerala Kaumudi Online
Saturday, 27 June 2026 7.24 AM IST

ലോകശീതീകരണ ദിനം ആചരിച്ചു

seetham
ലോക ശീതീകരണ ദിനം സംസ്ഥാന പ്രസിഡന്റ് എൻ. ശിവകുമാർ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ലോക ശീതീകരണ ദിനം ഹീറ്റിംഗ് വെന്റിലേഷൻ എയർകണ്ടീഷൻ ആൻഡ് റെഫ്രിജറേഷൻ എംപ്ലോയിസ് അസോസിയേഷൻ കാഞ്ഞങ്ങാട് മേഖല വിപുലമായി ആചരിച്ചു. അജാനൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ ഡോ. ആർ. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് എൻ. ശിവകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.പി നിജീഷ് കുമാർ സ്വാഗതം പറഞ്ഞു. മെമ്പർമാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ എ.സി, ഫ്രിഡ്ജ്, ഫ്രീസർ തുടങ്ങിയ ശീതീകരണ ഉപകരണങ്ങൾ സൗജന്യമായി ശുചീകരിച്ചു. ദിനാചരണത്തിൽ റെഫ്രിജറേഷൻ മേഖലയുടെ വളർച്ചയും ആവശ്യകതയും സാമൂഹ്യ പ്രതിബദ്ധതയും ഉയർത്തിക്കാട്ടുന്നതിൽ സംഘടനയുടെ പ്രാധാന്യത്തെക്കുറിച്ച് സംഘടനാ പ്രതിനിധികളായ പി. മഹേഷ്, ദിനേശൻ, വിനയൻ സംസാരിച്ചു. ഫാർമസിസ്റ്റ് കെ. ലിജീഷ് നന്ദി പറഞ്ഞു. ആരോഗ്യ കേന്ദ്രത്തിന്റെ സ്നേഹവിരുന്നുമുണ്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, AC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL