ചെറുവത്തൂർ: ക്ഷേത്ര പൂരക്കളി കലാ അക്കാഡമി കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചന്തേര കെ. സുകുമാരൻ പണിക്കർ അനുസ്മരണം സന്ദീപ് വാര്യർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അക്കാഡമി ജില്ലാ പ്രസിഡന്റ് പ്രദീപൻ തുരുത്തി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. മിനിമോൾ മുഖ്യാതിഥിയായി. കാടങ്കോട് കുഞ്ഞികൃഷ്ണൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് പിലാക്കാൽ അശോകൻ ആദരവും ഉപഹാരസമർപ്പണവും നടത്തി. പി.പി രാഘവൻ പണിക്കർ തുരുത്തി, എ.കെ കുഞ്ഞിരാമൻ പണിക്കർ തൃക്കരിപ്പൂർ എന്നിവർ മറുത്തുകളി അവതരിപ്പിച്ചു. എം. അപ്പുപണിക്കർ അദ്ധ്യക്ഷനായി. നെല്ലിക്കാതുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്രം പൂരക്കളി സംഘത്തിന്റെ പൂരക്കളി പ്രദർശനം അരങ്ങേറി. ജില്ലാ സെക്രട്ടറി എം.വി സുരേന്ദ്രൻ സ്വാഗതവും ജില്ലാ ട്രഷറർ രാജേഷ് കൊയങ്കര നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |