SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.07 AM IST

കണ്ണൂർ വാരിയേഴ്സിനൊപ്പം നിജോ ഗിൽബർട്ടും

nijo-
നിജോ മഹേഷ് ഗില്‍ബര്‍ട്ട്

കണ്ണൂർ: സൂപ്പർ ലീഗ് കേരള ജേതാക്കളായ കണ്ണൂർ വാരിയേഴ്സ് മൂന്നാം സീസണിനായുള്ള മുന്നൊരുക്കങ്ങൾ ശക്തമാക്കി. പരിചയസമ്പന്നനായ വിംഗർ നിജോ മഹേഷ് ഗിൽബർട്ടിനെയും കണ്ണൂരിന്റെ യുവ പ്രതിരോധതാരം സച്ചിൻ സുനിലിനെയും ടീമിലെത്തിച്ചു.
കഴിഞ്ഞ രണ്ട് സീസണുകളിൽ ഫോഴ്സ കൊച്ചിയുടെ ആക്രമണത്തിന് നേതൃത്വം വഹിച്ച താരമാണ് നിജോ. സീസണിൽ ഏഴ് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടി ഒമ്പത് ഗോളവസരങ്ങളും സൃഷ്ടിച്ചിരുന്നു. 2025-26 കേരള പ്രീമിയർ ലീഗ് സീസണിൽ കെ.എസ്.ഇ.ബിക്കായി എട്ട് ഗോളുകൾ നേടി ടൂർണമെന്റിന്റെ ടോപ് സ്‌കോററുമായി.
ദേശീയ തലത്തിലും ശ്രദ്ധേയമായ നേട്ടങ്ങളുള്ള താരമാണ് നിജോ. ദേശീയ ഗെയിംസിലും കേരളത്തിന് വേണ്ടി മെഡൽ നേടിയിട്ടുണ്ട്. 36ാം ദേശീയ ഗെയിംസിൽ വെള്ളിയും 37ാം ദേശീയ ഗെയിംസിൽ വെങ്കലവും നേടിയിട്ടുണ്ട്.
കഴിഞ്ഞ സീസണിലെ കിരീടനേട്ടത്തിൽ കണ്ണൂർ വാരിയേഴ്സിന്റെ ഭാഗമായിരുന്നു സച്ചിൻ സുനിൽ. കഴിഞ്ഞ സീസണിൽ സെമി, ഫൈനൽ മത്സരങ്ങൾ ഉൾപ്പെടെ അഞ്ച് മത്സരങ്ങൾ കളിച്ച സച്ചിൻ 25 ടാക്കിളുകളും 18 ഇന്റർസെപ്ഷനുകളും ഒരു ചാൻസ് ക്രിയേഷനും നടത്തി.
38ാമത് ദേശീയ ഗെയിംസിൽ സ്വർണമെഡൽ നേടിയ കേരള ടീമിന്റെ ഭാഗമായിരുന്നു. സൂപ്പർ ലീഗ് കേരള സീസണിന് ശേഷം മഹാരാഷ്ട്രയിലെ കൊൽഹാപൂർ ഫുട്‌ബാൾ ലീഗിൽ ഖണ്ഡോബ എഫ്സിക്കായും സച്ചിൻ കളിച്ചിട്ടുണ്ട്. കണ്ണൂർ പറശ്ശിനിക്കടവ് നമ്പ്രം സ്വദേശിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, FOOTBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL