കാഞ്ഞങ്ങാട്: സീനിയർ സിറ്റിസൺ ഫ്രണ്ട് വെൽഫെയർ അസോസിയേഷൻ ഉദുമ മേഖല സമ്മേളനം പെരിയാട്ടടുക്കത്ത് പ്രസിഡന്റ് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. കുന്നൂച്ചി കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം സി. വിജയൻ സംഘടനാ റിപ്പോർട്ടും മേഖല സെക്രട്ടറി എ. നാരായണൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. പി. ബാലകൃഷ്ണൻ മറുപടി പറഞ്ഞു. വയോജന പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കുക, കേന്ദ്ര സർക്കാർ വിഹിതംകൂട്ടുക, റെയിൽവേ യാത്രാ ഇളവ് പുനഃസ്ഥാപിക്കുക, തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അവസാനിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങൾ അംഗീകരിച്ചു. കുന്നൂച്ചി കുഞ്ഞിരാമൻ (പ്രസിഡന്റ്), എ. നാരായണൻ (സെക്രട്ടറി), യു. സുധാകരൻ (ട്രഷറർ) എന്നിവർ ഭാരവാഹികളായി 17 അംഗ മേഖല കമ്മിറ്റിയെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |